ഇവന് ഇല്ലായിരുന്നെങ്കില്‍ കമ്പനി പൂട്ടിപ്പോയേനേ!
ഓട്ടോമൊബൈൽസ്
- 8 month, 30 days ago
ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പോയാല്‍ പ്രമുഖ ജാപ്പനീസ് വാഹന ഭീമന്മാരായ നിസാന്‍ നിരവധി കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നതായി നമുക്ക് കാണാം. എന്നാല്‍ ഇന്ത്യയില്‍ അവര്‍ ആകെ രണ്ട് മോഡലുകളാണ് വില്‍ക്കുന്നത്. അതില്‍ തന്നെ ഒരു കാര്‍ ഉള്ളതും ഇല്ലാത്തും കണക്കാണ്. നിസാന്‍ X-ട്രെയില്‍ ഫുള്‍സൈസ് എസ്യുവിയെ കുറിച്ചാണ് പറഞ്ഞത്. ഈ എസ്യുവിക്ക് പുതിയ ഉപഭോക്താക്കളെ കിട്ടുന്നില്ല. വില്‍പ്പന കൂട്ടാനായി ഉടന്‍ തന്നെ റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി ഒരു പുത്തന്‍ കോംപാക്ട് എംപിവി നിസാന്‍ പുറത്തിറക്കുന്നുണ്ട്. ഈ ഡിസംബര്‍ 18ന് നിസാന്‍ ട്രൈബറിന്റെ ഇരട്ടയുടെ അവതരണം നടത്താന്‍ പോകുകയാണ്.