ബലേനോയുടെ എതിരാളിക്ക് 1.85 ലക്ഷത്തിൻ്റെ ഓഫർ!
ഓട്ടോമൊബൈൽസ്
- 9 month, 1 day ago
മാരുതി സുസുക്കി ബലേനോയുടെ എതിരാളിയായ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഒരു വാഹനം അന്വേഷിക്കുന്നവർക്ക് ടാറ്റാ അൾട്രോസ് മികച്ചൊരു തിരഞ്ഞെടുപ്പാണ്. 2025 ഡിസംബറിൽ ടാറ്റാ മോട്ടോഴ്സ് അൾട്രോസിന്റെ എല്ലാ വേരിയന്റുകൾക്കും ആകർഷകമായ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം അൾട്രോസ് വാങ്ങുമ്പോൾ 1.85 ലക്ഷം രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ ഗംഭീര കിഴിവ് ഓഫറുകൾ, വില, പ്രത്യേകതകൾ എന്തൊക്കെയാണെന്ന് വിശദമായി തന്നെ നോക്കിയാലോ. നിങ്ങളുടെ അടുത്തുള്ള ടാറ്റ ഷോറൂമിൽ പോയി വിശദമായി അന്വേഷിക്കാനും മറക്കരുതെന്ന് പ്രത്യേകം ഓർപ്പിക്കുകയാണേ.